Latest NewsKeralaIndia

സർക്കാർ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പുറത്തിറങ്ങിവയര്‍ക്കെതിരേ കേസ് -രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റംചുമത്തി

കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കാനുള്ള നിര്‍ദേശം ലംഘിച്ച്‌ പുറത്തു കടന്ന മൂന്ന് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാനായുളള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. കോവിഡിന്റെ മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്ത് തുടങ്ങിയത്. കോഴിക്കോട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കാനുള്ള നിര്‍ദേശം ലംഘിച്ച്‌ പുറത്തു കടന്ന മൂന്ന് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ വെല്ലുവിളിച്ച്‌ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ തടിച്ചുകൂടിയത് ആയിരത്തഞ്ഞൂറോളം പേർ

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം നിയമ നടപടികള്‍ കൈക്കൊളളാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസര്‍കോട് കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍, പൊതുപരിപാടികള്‍, ഉത്സവങ്ങള്‍ എന്നിവയ്ക്ക് അമ്പതില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.അതുകൊണ്ട് തന്നെ ജില്ലയില്‍ ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button