കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തിയതായി റിപ്പോർട്ട്. തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ ഇദ്ദേഹം എത്തിയതായാണ് സൂചന. ഇയാളുമായി സമ്പർക്കം പുലർത്തിയ 20 പേരെ നിരീക്ഷണത്തിലാക്കി. അതേസമയം രോഗിക്കെതിരെ കേസെടുത്തു. നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം രോഗം സ്ഥിരീകരിച്ച രോഗി ശരിയായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് അധികൃതർ അറിയിച്ചു. . എത്ര ചോദിച്ചിട്ടും ഇയാള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം നൽകുന്നില്ലെന്നും ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സാധിക്കുന്നില്ലെന്നും കാസര്‍കോട് കലക്ടര്‍ വ്യക്തമാക്കി.
Post Your Comments