കുവൈത്ത് സിറ്റി: കൊറോണയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കുവൈത്തില്‍ യുവാവ് ഹൗസ് ഡ്രൈവറെ കുത്തിക്കൊന്നു. അല്‍ നഹ്ദയിലെ സ്വദേശി കുടുംബത്തിലായിരുന്നു സംഭവം. ഡ്രൈവറോട് മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരാന്‍ 27കാരനായ യുവാവ് ആവശ്യപ്പെട്ടെങ്കിലും കൊറോണയെ പേടിച്ച് അദ്ദേഹം വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ യുവാവ് കത്തിയെടുത്ത് ഡ്രൈവറെ കുത്തുകയായിരുന്നു.
ദേഷ്യം കൊണ്ട് ഡ്രൈവറെ താന്‍ പലതവണ കുത്തിയതായി പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സുരക്ഷാ വകുപ്പുകള്‍ അറിയിച്ചു. ഇന്ന് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 176 ആയി.
Post Your Comments