കൊറോണ വൈറസ് ലോകമെമ്പാടും ആശങ്കപടര്‍ത്തുമ്പോള്‍ കൊറോണക്കെതിരെ വീ കിക്ക് കൊറോണ എന്ന ക്യാമ്പെയിനുമായി ബയേണ്‍ മ്യൂണിക്കിന്റെ യുവതാരങ്ങളായ ജോഷ്വാ കിമ്മിഷും ലിയോണ്‍ ഗോരെട്സ്കയും രംഗത്ത്. കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് റെയ്സ് ചെയ്യുകയാണ് ഇരു താരങ്ങളും. ഒരോ മില്ല്യണ്‍ യൂറോ വെച്ച് ഇരു താരങ്ങളും ക്യാമ്പെയിനിന് വേണ്ടി സംഭാവന നല്കി. ജര്‍മ്മന്‍ ദേശീയ ടീമും ഇതിന് മുമ്പ് ഒരു ഫണ്ട് റൈസിംഗ് ക്യാമ്പെയിന് നടത്തിയിരുന്നു.
കൊറോണ ബാധയില്‍ തുണയാകുന്ന ആശുപത്രികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കുമാണ് സമാഹരിക്കുന്ന തുക നല്‍കുക. കൂടാതെ ആരാധകരോട് ഡോണേറ്റ് ചെയ്യാനും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments