തിരുവനന്തപുരം : നാല് കള്ളുഷാപ്പുകള്‍കൂടി തിരുവനന്തപുരം ജില്ലയിൽ ലൈസന്‍സായി. നെയ്യാറ്റിന്‍കര ഒന്നാം റേഞ്ചിലെ ഒരു ഗ്രൂപ്പില്‍പ്പെട്ട നെയ്യാറ്റിന്‍കര , പൊഴിക്കര, അയണിമൂട് , പ്രാവച്ചമ്ബലം ഷാപ്പുകളാണ് കഴിഞ്ഞ ദിവസം ലേലത്തിൽ പോയത്. പ്രവീണ്‍കുമാര്‍ എന്നയാളാണ് സര്‍ക്കാര്‍ നിശ്ചയിച്ച വാര്‍ഷിക വാടകയായ 4,82,400 രൂപയുടെ 50 ശതമാനം കുറച്ച് 2, 41,200 രൂപയ്ക്ക് നെയ്യാറ്റിന്‍കര ഗ്രൂപ്പ് ലേലത്തിനെടുത്തത് .
തിരുവനന്തപുരം റേഞ്ചിലെ ഒന്നാം ഗ്രൂപ്പില്‍പ്പെട്ട ആറു ഷാപ്പുകള്‍ കഴിഞ്ഞദിവസം ലേലത്തില്‍ പോയിരുന്നു. സുരേഷ് കുമാര്‍ എന്നയാളാണ് ആവാടുതുറ , പൂങ്കുളം, കരുമം , നേമം, പ്ലാമൂട്, വേളി എന്നീ ഷാപ്പുകള്‍ ലേലത്തിനെടുത്തത്. ഇന്നലെ ലേല നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഹാളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് എത്തി ഇവരെ നീക്കിയിരുന്നു.
ആകെ 12 റേഞ്ചില്‍ 21 ഗ്രൂപ്പുകളിലായി 112 ഷാപ്പുകൾ ലേലത്തിൽ വെച്ചപ്പോൾ ആകെ രണ്ടു ഗ്രൂപ്പുകളാണ് ഇതുവരെ ലേലത്തില്‍പോയത്. ശേഷിക്കുന്നവ തൊഴിലാളി കമ്മിറ്റികള്‍ക്ക് നല്‍കാനാണ് തീരുമാനമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.ഗോപകുമാര്‍ അറിയിച്ചു.
Post Your Comments