മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനം ഓഹരി വിപണി നേട്ടത്തിൽ തുടങ്ങിയെങ്കിലും വീണ്ടും നഷ്ടത്തിലേക്ക് വീണു. 184 പോയിന്റ് ഉയർന്നെങ്കിലും അധികം വൈകാതെ 350 പോയിന്റ് നഷ്ടത്തിലായി. ബിഎസ്ഇയിലെ 853 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 368 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 34 ഓഹരികള്‍ക്ക് മാറ്റമില്ല.
ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, എച്ച്സിഎല്‍ ടെക്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
Post Your Comments