KeralaLatest NewsNews

ജനതാ കര്‍ഫ്യൂ; പിന്തുണ പ്രഖ്യാപിച്ച് സ്വകാര്യ ബസുകളും ഓടില്ല

തിരുവനന്തപുരം: ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്. ഞാ​യ​റാ​ഴ്ച (മാര്‍ച്ച്‌ 22) ന് രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒൻപത് വ​രെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റങ്ങരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button