ശ്രീനഗര്‍: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനാൽ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏപ്രില്‍ 15 വരെ കേന്ദ്രഭരണപ്രദേശമെന്ന നിലയില്‍ ലഡാക്കിലേക്കുള്ള ദേശീയ പാതയടക്കം സമ്പൂര്‍ണ്ണമായി അടക്കാനാണ് നിര്‍ദ്ദേശം. അതേസമയം, ലഡാക്കിലെ കൊറോണ ബാധിതരുടെ എണ്ണം 10 ആയി.
നിലവില്‍ പ്രദേശത്ത് 248 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറാനില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോയിട്ട് വന്നയാള്‍ക്കാണ് ഏറ്റവും പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയി വന്നവരും അവരുടെ ബന്ധുക്കളുമാണ്. ഇതില്‍ 208 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 150 പേര്‍ ഇവരെക്കൂടാതെ 14 ദിവസത്തെ നിരീക്ഷണശേഷം രോഗമില്ലെന്ന സ്ഥിരീകരണത്തെ തുടര്‍ന്ന് നിയന്ത്രണവിമുക്തരായിക്കഴിഞ്ഞു. 58 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലും 18 പേര്‍ ശക്തമായ രോഗബാധയാല്‍ ചികിത്സയിലുമാണ്.
ഇതോടെ ലേ യിലേയും കാര്‍ഗില്‍ മേഖലയിലേതുമടക്കം എല്ലാ പ്രധാന കേന്ദ്രങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. നിലവിലുള്ള നിരോധനം വിനോദ സഞ്ചാരികളേയും പുറത്തുനിന്നുള്ളവരേയും പ്രധാനമായും നിയന്ത്രിക്കാനാണെന്നും ഭരണകൂടം അറിയിച്ചു.
Post Your Comments