ന്യൂഡൽഹി: എറണാകുളത്ത് അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് വിദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. . അതീവ ജാഗ്രതയിൽ ആണ് കേരളം. അതേസമയം, ഇന്ത്യയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഇരുന്നൂറിന് മുകളിലെത്തി. ഇതുവരെ 206 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ലോകത്ത് ഇതുവരെ 160 രാജ്യങ്ങളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ സമ്പർക്കപട്ടികയിലുള്ള 6, 700 പേർ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഇതിവരെ നാല് മരണമാണ് കോവിഡ് 19 മൂലം സ്ഥിരീകരിച്ചത്. മരിച്ചവർ എല്ലാവരും 64 വയസിനു മുകളിൽ ഉള്ളവരായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ള മഹാരാഷ്ട്രയിൽ പ്രതിരോധത്തിന്റെ ഭാഗമായി ഉദ്ധവ് സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സേവനങ്ങൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി.
സ്വകാര്യ ഓഫീസുകൾ പൂട്ടണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചു. ഒന്നുമുതൽ ഒൻപത് വരെയുള്ള മുഴുവൻ ബോർഡ് പരീക്ഷകളും മാറ്റി. പൊതുഗതാഗത സംവിധാനം നിർത്തലാക്കില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
ജനത്തിരക്ക് കുറയുന്നതോടെ മുംബൈ, പൂനെ, നാഗ്പൂർ നഗരങ്ങള്‍ നിശ്ചലമാകുമെന്നാണ് റിപ്പോർട്ട്. പൂനെ വൈറോളജി ലാബിന്റെ സഹകരണം ഉപയോഗപ്പെടുത്തി മുംബൈയിൽ താത്കാലിക ലാബുകൾ തുറക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Post Your Comments