കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം പി.കെ. ബാനര്‍ജി(83) വിടവാങ്ങി. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. ഫെബ്രുവരി ആറു മുതല്‍ കൊൽക്കത്തയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഈ മാസം മൂന്ന് മതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.
Also read : രാജി പ്രഖ്യാപിച്ച് കമൽനാഥ്
1936 ജൂണ്‍ 23ന് ബംഗാളിലെ ജല്‍പായ്ഗുരിയുടെ പ്രാന്തപ്രദേശമായ മൊയ്നാപുരിയിലാണ് ബാനര്‍ജി ജനിച്ചത്. കുടുംബം പിന്നീട് ജംഷഡ്പൂരിലേക്ക് താമസം മാറ്റി. 1962 ല്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ ദേശീയ ടീമിനായി 84 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞു, കളത്തിൽ ഇറങ്ങിയ ബാനര്‍ജി 65 രാജ്യന്തരഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 1956 മെല്‍ബണ്‍ ഒളിംപിക്സില്‍ നാലാം സ്ഥാനത്തെത്തിയ ടീമിൽ അംഗമായിരുന്നു. 1960 റോം ഒളിംപിക്സില്‍ ടീമിന്റെ ക്യാപ്റ്റൻ പദവി വഹിച്ചു. ഫ്രാന്‍സ് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും ബാനര്‍ജിയായിരുന്നു. 1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1ന് ജയിച്ച മത്സരത്തില്‍ ടീമിനായി പതിനേഴാം മിനിറ്റില്‍ ഗോള്‍ സ്വന്തമാക്കിയിരുന്നു. . 1956-ലെ മെല്‍ബണ്‍ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്കായി പോരാടി,ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കളിയിലെ മുഖ്യ പങ്ക് ബാനർജിക്കായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായി ബാനർജിയെ ഫിഫ തിരഞ്ഞെടുത്തിരുന്നു. പോള, പൂര്‍ണ എന്നിവര്‍ മക്കളാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ പ്രസൂണ്‍ ബാനര്‍ജി സഹോദരനാണ്
Post Your Comments