ദുബായ്: ലോകത്തെ വിവിധ രാജ്യങ്ങളിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഇറ്റലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അയ്യായിരം പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ ഇറ്റലി ചൈനയെ പിന്തള്ളുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ആശങ്കപ്പെടുത്തുന്നതും ഇറ്റലിയിലെ കൂട്ട മരണമാണ്.
നാസയില്‍ ഒരു ജീവനക്കാരന്‍ രോഗം സ്ഥിരീകരിച്ചതോടെ രണ്ട് റോക്കറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചിട്ടു. ഇതിനിടെ ആയിരത്തിലേറെ കോവിഡ് മരണം സംഭവിച്ച നാലാമത്തെ രാജ്യമായി സ്‌പെയിന്‍ മാറി. ഒറ്റ ദിവസം കൊണ്ട് സ്‌പെയിനില്‍ 193 പേരും ഇറാനില്‍ 149 ഉം ഫ്രാന്‍സില്‍ 108 പേരും മരിച്ചു. 448 പേര്‍ക്ക് രോഗം ബാധിച്ച പാകിസ്ഥാനില്‍ മരണം മൂന്നായി. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിക്കുന്ന മതസംഘടനകള്‍ മറ്റു പല രാജ്യങ്ങളിലും വലിയ ഭീഷണിയാവുകയാണ്.
അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചു.നാലു കോടി ജനങ്ങളുള്ള കലിഫോര്‍ണിയ സമ്പൂര്‍ണ്ണ സമ്പര്‍ക്കവിലക്കിലായതോടെ അമേരിക്കയില്‍ ഭീതി പടരുകയാണ്. ഏഷ്യായും യൂറോപ്പും വടക്കേ അമേരിക്കയും കഴിഞ്ഞ് ലാറ്റിനമേരിക്കയിലും കൊവിഡിന്റെ മരണനിഴല്‍ പടരുകയാണ്. മേഖലയില്‍ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി അര്‍ജന്റീന. ബ്രസീലും ഫിലിപ്പീന്‍സും വിദേശികളെ വിലക്കി.
Post Your Comments