മനാമ : കോവിഡ്-19 വൈറസ് ബാധ സംശയിച്ചതിനാൽ ബഹ്റൈനില്‍ താമസ സ്ഥലത്ത് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകിയിട്ടും പാലിക്കാത്ത പുറത്തിറങ്ങിയ വ്യവസായിക്ക് പിഴ ശിക്ഷ വിധിച്ചു. സിംഗപ്പൂരില്‍ നിന്നെത്തിയ സ്ത്രീയ്ക്ക് 2000 ബഹ്റൈന്‍ ദിനാറാണ് (3.96 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചത്.
സിംഗപ്പൂരില്‍ നിന്ന് ബിസിനസ് ട്രിപ്പ് കഴിഞ്ഞെത്തിയ ഇവര്‍ തനിക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് പുറത്തിറങ്ങിയതോടെ ആരോഗ്യമന്ത്രാലയം ഇവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. കോടതിയില്‍ ഇവർ കുറ്റം നിഷേധിച്ചിരുന്നു. വീട്ടിലിരിക്കണമെന്ന് മാത്രമേ തന്നോട് പറഞ്ഞിരുന്നുള്ളൂ, അത് നിര്‍ബന്ധമായിരുന്നെന്ന് അറിയിച്ചിരുന്നില്ലെന്നും ഇവർ വാദിച്ചില്ലെങ്കിലും കോടതി അത് തള്ളുകയും പിഴ ശിക്ഷ വിധിക്കുകയുമായിരുന്നു.
Also read : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി ഗൾഫ് രാജ്യം
ഒൻപതു പേർക്ക് കൂടി ബഹ്‌റൈനിൽ വൈറസ് ബാധ കണ്ടെത്തി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 177ആയി. ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് 100 പേരെ വിട്ടയച്ചു. രോഗികളായ 177 പേരില്‍ 174 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും,മൂന്ന്പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.
Post Your Comments