അബുദാബി•മാർച്ച് 22 മുതൽ മാർച്ച് 28 വരെ ഇന്ത്യൻ മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.
ന്യൂഡൽഹി, മുംബൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.
അബുദാബിയിൽ നിന്നുള്ള മറ്റ് സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മുതൽ ഏപ്രിൽ അവസാനം വരെ മോസ്കോയിലേക്കുള്ള എല്ലാ വിമാനങ്ങളും കമ്പനി നിര്‍ത്തിവച്ചിട്ടുണ്ട്. മാലിയിലേക്കുള്ള സര്‍വീസ് മാർച്ച് 23 മുതൽ ഏപ്രിൽ അവസാനം വരെ ഒരു പ്രതിദിന സര്‍വീസായി കുറയ്ക്കുകയാണെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.
നൂർ-സുൽത്താൻ (കസാക്കിസ്ഥാൻ) ഈ മാസത്തിൽ ആഴ്ചയിൽ ഒന്നായി കുറയ്ക്കുകയും അടുത്ത മാസത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 29 മുതൽ ഏപ്രിൽ അവസാനം വരെ ശ്രീലങ്കയിലേക്കുള്ള സര്‍വീസ് ദിവസേന രണ്ടുതവണയായി കുറയ്ക്കുകയാണെന്നും ഇത്തിഹാദ് അറിയിച്ചു.
Post Your Comments