കോഴിക്കോട്: പക്ഷിപ്പനി, കോവിഡ് ഭീതിയില്‍ ഫാമുകളില്‍ ഒരു കിലോ കോഴിയുടെ വില 85 രൂപയില്‍ 28 ആയി കുറഞ്ഞു. വില കുറഞ്ഞിട്ടും രോഗം പിടിപെടുമെന്ന ഭീതിയിൽ ആളുകൾ കോഴിയിറച്ചി വാങ്ങാൻ മടിക്കുകയാണ്. ഇത് കച്ചവടക്കാർക്ക് തിരിച്ചടി ആയിരിക്കുകയാണ്. കോവിഡ് രോഗഭീതിയില്‍ ഇതരസംസ്ഥാനത്തെ കച്ചവടക്കാര്‍ കയറ്റുമതി ഒഴിവാക്കിയിരുന്നു. ഇതോടെ കിലോക്ക് 40 രൂപവരെ കുറഞ്ഞു. പക്ഷിപ്പനി കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. കോവിഡ് ജാഗ്രതയില്‍ വിവാഹങ്ങളും പരിപാടികളും മാറ്റിവെച്ചതോടെ വില്‍പ്പന പാടെ കുറഞ്ഞു. ഹോട്ടലുകളിലും കോഴിയിറച്ചി വാങ്ങാറില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.
Post Your Comments