കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ വൈകും , മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലിമരയ്ക്കാറിന്റെ റിലീസ് അനിശ്ചിതമായി നീളും.
സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലാണ്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലച്ചു. ഷൂട്ടിങ് പുരോഗമിച്ചിരുന്ന രണ്ടു ഡസനോളം സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും ജോലികള്‍ നിര്‍ത്തി. ശേഷിക്കുന്നവ കൂടി ഉടന്‍ നിര്‍ത്തും. വിഷുക്കാലത്ത് 400 കോടിയുടെ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുക. അത് പൂര്‍ണ്ണമായും നഷ്ടമാകുമോ എന്ന അവസ്ഥയുണ്ട്.
തിയറ്ററുകള്‍ ഈ മാസം 31 വരെയാണ് അടച്ചിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഏപ്രിലിലേക്കും നീട്ടേണ്ടി വന്നേക്കുമെന്നാണു സൂചന. ഏപ്രില്‍ ഏഴിന് മുമ്ബ് തിയേറ്റര്‍ തുറക്കില്ല. 7ന് തുറന്ന് 14ഓടെ തിയേറ്ററുകള്‍ സജീവമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. എന്നാല്‍ അതിലും വ്യക്തതയില്ല. നിലവിലെ സാഹചര്യത്തില്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ എന്തെങ്കിലും പറയാനാകൂവെന്നതാണ് അവസ്ഥ.
അവധിക്കാല റിലീസിങ് മുടങ്ങിയാല്‍ 400 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാവുമെന്നാണു നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കണക്കാക്കുന്നത്.
Post Your Comments