Latest NewsIndia

ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധി, ജനങ്ങള്‍ കുറച്ചു ദിനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കണം, ജനതാ കർഫ്യുവായി കണ്ട്‌ ഈ സമയങ്ങളില്‍ പുറത്തിറങ്ങരുത് : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ന്യൂഡല്‍ഹി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നതെന്നും രോഗത്തിന്റെ സാഹചര്യത്തില്‍ ഒരാളും അലസത കാട്ടരുതെന്നും ഒരു പൗരനും ലാഘവത്തോടെ കോവിഡ് ഭീതിയെ സമീപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാ​ജ്യം കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ ക​രു​ത​ലോ​ടെ നേ​രി​ട​ണം. ഇ​ന്ത്യ​യെ ബാ​ധി​ക്കി​ല്ല എ​ന്ന ചി​ന്ത പൂ​ര്‍​ണ​മാ​യും തെ​റ്റാ​ണ്. ഈ ​മ​ഹാ​മാ​രി പ​ര​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ ശ്ര​ദ്ധാ​ലു​വാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. രോഗത്തെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ 130 കോടി ജനങ്ങളൂം അവരുടെ കുറച്ച്‌ ദിനങ്ങള്‍ രാജ്യത്തിന് നല്‍കണമെന്നും മോദി പറഞ്ഞു.

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു

ഞാ​യ​റാ​ഴ്ച ജനത കർഫ്യു ആയി കണ്ട്‌ ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അഭ്യർത്ഥിച്ചു. രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു വ​രെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ജ​ന​താ ക​ര്‍​ഫ്യൂ ആ​ണി​തെ​ന്നും കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു വേ​ണ്ടി​യാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button