ചങ്ങനാശേരി:സംസ്ഥാനത്ത് പരീക്ഷകൾ അടിയന്തരമായി മാറ്റിവെക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ള എല്ലാ നടപടികളെയും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. പരീക്ഷകള്‍കൂടി ഒഴിവാക്കിയാല്‍ ഭയം ഒഴിവാകുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കു വീടുകളില്‍ സുരക്ഷിതരായി കഴിയാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്നതും തിരിച്ചുപോകുന്നതിനും സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ സുരക്ഷയ്ക്ക് പറ്റിയതല്ല എന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
Post Your Comments