Latest NewsNewsIndia

നിര്‍ഭയ കേസ് ; വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതികള്‍ വീണ്ടും ഹര്‍ജിയുമായി ഹൈക്കോടതിയില്‍

ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കുറ്റവാളികള്‍ വീണ്ടും ദില്ലി ഹൈക്കോടതിയെ ഹര്‍ജിയുമായി സമീപിച്ചു. ഹര്‍ജി ഇപ്പോള്‍ കോടതി പരിഗണിക്കുകയാണ്. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി. വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മൂന്ന് തവണയാണ് മാറ്റിവച്ചത്. നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് കുറ്റവാളികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ ഒരുങ്ങിക്കഴിഞ്ഞു.

ഡമ്മി പരീക്ഷണവും കഴിഞ്ഞ് നാല് പേര്‍ക്കുമുള്ള തൂക്കുകയര്‍ തയ്യാറാക്കി ആരാച്ചാര്‍ പവന്‍ കുമാര്‍ രണ്ട് ദിവസമായി തിഹാര്‍ ജയിലിലുണ്ട്. നാല് കുറ്റവാളികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിണ്ടും കോടതിക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button