Latest NewsNewsIndia

നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തിയുടെ ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി മാറ്റിവെച്ചു

ഔറം​ഗ​ബാ​ദ്: നി​ര്‍​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​ക്ഷ​യ് സിം​ഗി​ന്‍റെ ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി മാറ്റിവെച്ചു. മാ​ര്‍​ച്ച്‌ 24-ലേ​ക്കാണ് മാറ്റിയത്. കേസ് കോ​ട​തി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ​രാ​തി​ക്കാ​രി പു​നീ​ത ദേ​വി ഹാ​ജ​രാ​യിരുന്നില്ല. ഇതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. മാ​​ന​​ഭം​​ഗം ന​​ട​​ത്തി​​യ ആ​​ളു​​ടെ വി​​​​ധ​​​​വ​​​​യാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ന്‍ ആ​​​​ഗ്ര​​​​ഹ​​​​മി​​​​ല്ലെന്നും ശിക്ഷ നടപ്പാക്കി കഴിഞ്ഞാല്‍ താന്‍ വിധവ എന്ന അറിയപ്പെടേണ്ടി വരുമെന്നുമായിരുന്നു യുവതി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.

Read also: സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ? ലാബിലേക്ക് അയക്കുമ്പോൾ എടുക്കുന്ന മുൻകരുതലുകൾ എന്താണ്? കോവിഡ് ഉണ്ടെന്ന് എങ്ങനെ സ്ഥിരീകരിക്കും; നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ആരോഗ്യമന്ത്രി

അതേസമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം തിഹാര്‍ ജയിലില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.ഇതിനിടെ വ​​​​ധ​​​​ശി​​​​ക്ഷ ദീ​​​​ര്‍​​​​ഘി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി പ്ര​​​​തി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന ഹ​​​​ര്‍​​​​ജി​​​​യെ​​​​ന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button