Latest NewsNewsIndia

ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ഇന്ത്യൻ സേന : നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെത്തി

ന്യൂ ഡൽഹി : ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ഇന്ത്യൻ സേന. ജമ്മു കശ്മീരിലെ ഹന്ദ്‌വാരയിൽ സിആര്‍പിഎഫും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഒളിത്താവളം തകര്‍ത്തത്. സുരക്ഷാ സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിരവധി ആയുദ്ധങ്ങളും യുദ്ധോപകരണങ്ങളും അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, റോക്കറ്റ്-പ്രോപ്പെല്‍ഡ് ഗ്രനേഡ്, റോക്കറ്റ് ലോഞ്ചര്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി.

കുല്‍ഗാമില്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഒളിത്താവളവും സുരക്ഷാ സേന കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. ഭീകരര്‍ വനമേഖലയായ അഖലില്‍ ഒളിച്ച്‌ താമസിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും, രഹസ്യരേഖകളും ഇവിട നിന്നും പിടിച്ചെടുത്തിരുന്നു.

Also read : പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍ : വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനമുണ്ടായി. ജമ്മുകാശ്മീരിൽ പൂഞ്ച് ജില്ലയിലെ ദേഗ്വാർ സെക്ടറിൽ നിയന്ത്രണ രേഖയിൽ രാവിലെ 10:45ഓടെയായിരുന്നു  പാകിസ്ഥാന്റെ  വെടി നിർത്തൽ കരാർ ലംഘനം. വാർത്ത ഏജൻസി എഎൻഐ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിവയ്പ്പും, മോർട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണവുമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​. ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​ന്ത്യ-​പാക് അതിർത്തിയായ രാം​ഗ​ഡ് സെ​ക്ട​റി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് അ​ജ്ഞാ​ത ഡ്രോ​ണ്‍ കണ്ടെത്തിയത്. സൈ​ന്യം ഡ്രോ​ണി​നു നേ​രെ വെടിവച്ചു. എ​ന്നാ​ൽ മി​നി​റ്റു​ക​ൾ​ക്ക​കം ഡ്രോ​ൺ അ​പ്ര​ത്യ​ക്ഷ​മാ​യെ​ന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button