തിരുവനന്തപുരം : പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി സംസ്ഥാന സര്‍ക്കാര്‍. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായി.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്ഇ, സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും എസ്എസ്എല്‍സി, പ്ലസ്വണ്‍, പ്ലസ്ടു, വിഎച്ച്എസ്ഇ, സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവയ്ക്കാത്തത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നു. കോവിഡിന്റെ സമൂഹവ്യാപനം നടക്കാന്‍ സാധ്യതയുള്ള അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാണെന്നും കൂട്ടം ചേരലുകള്‍ കഴിവതും ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിരന്തരം മുന്നറിയിപ്പു നല്‍കുന്നുണ്ട്. അപ്പോഴും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ അധികൃതര്‍ തയാറാകാത്തത് അപകടകരമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
read also :
അതേസമയം, എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റുന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ്വണ്‍, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍വകലാശാലാ പരീക്ഷകളും പൂര്‍ണമായും ഒഴിവാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ബയോളജി പരീക്ഷയാണ്. 23 ന് കണക്ക്, 24 ന് ഫിസിക്‌സ്, 26ന് കെമിസ്ട്രി. മാര്‍ച്ച് പത്തിനാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിച്ചത്. അവസാനിക്കുന്നത് മാര്‍ച്ച് 26 നും. 23, 24 ,25, 26 തീയതികളിലാണ് ഇനി പരീക്ഷ
Post Your Comments