Latest NewsKeralaIndia

രാജ്യം കൊറോണയുടെ ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യ​വേ ഡ​ല്‍​ഹി​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി മ​ല​യാ​ളി യു​വാ​വ്.: ഐ​സൊ​ലേ​ഷ​നി​ല്‍​നി​ന്നു പുറത്തു ചാടി പരാക്രമം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്താ​ക​മാ​നം കോ​വി​ഡ് വൈ​റ​സി​നെ​ക്കു​റി​ച്ചു​ള്ള ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യ​വേ ഡ​ല്‍​ഹി​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി മ​ല​യാ​ളി യു​വാ​വ്. ക​ഴി​ഞ്ഞ ദി​വ​സം വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ യു​വാ​വി​ന് വൈ​റ​സ് ബാ​ധ സം​ശ​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഇ​യാ​ള്‍ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍, ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തെ നേ​രെ ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ത്തെ ഫ്ളാ​റ്റി​ല്‍ ക​യ​റി താ​മ​സി​ച്ചു. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ട​ര്‍​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി പ​രി​സ​ര വാ​സി​ക​ള്‍ വി​വി​ധ ഹെ​ല്‍​പ് ലൈ​ന്‍ ന​ന്പ​റു​ക​ളി​ല്‍ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഡ​ല്‍​ഹി ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍, വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ത​ന്നെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നു ചാ​ടി​യ ഇ​യാ​ള്‍ വീ​ണ്ടും ഫ്ളാ​റ്റി​ലെ​ത്തി. വി​ദേ​ശ​ത്ത് നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ലെ ഫ്ളാ​റ്റി​ലെ​ത്തി​യ ഇ​യാ​ള്‍ നി​ര​വ​ധി പേ​രു​മാ​യി ഇ​ട​പ​ഴ​കു​ക​യും ചെ​യ്തു.

ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധി, ജനങ്ങള്‍ കുറച്ചു ദിനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കണം, ജനതാ കർഫ്യുവായി കണ്ട്‌ ഈ സമയങ്ങളില്‍ പുറത്തിറങ്ങരുത് : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​യാ​ള്‍ ഫ്ളാ​റ്റി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്ന് അ​ക​ത്തു ക​ഴി​യു​ക​യാ​ണ്.ഇ​തോ​ടെ പ​രി​സ​ര​ത്തെ ഫ്ളാ​റ്റു​ക​ളി​ല്‍ ഉ​ള്ള​വ​രെ​ല്ലാം പ​രി​ഭ്രാ​ന്ത​രാ​യി.ഇ​തി​നി​ടെ പ​ല​ത​വ​ണ പു​റ​ത്തു പോ​കു​ക​യും ചെ​യ്തു. വീ​ണ്ടും സ​ഹാ​യം തേ​ടി​യ​തോ​ടെ പോ​ലീ​സ് ആം​ബു​ല​ന്‍​സു​മാ​യെ​ത്തി വീ​ണ്ടും ആ​ര്‍​എം​എ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button