
ചെന്നൈ: ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കേരള സർക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് മലയാളി പെൺകുട്ടി. ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നും പെൺകുട്ടി പറഞ്ഞു.
ചെന്നൈ എയര്‍പോട്ടിലെ ജീവനക്കാരിയായ കോഴിക്കോട് സ്വദേശിയായ സയോനയാണ് വീഡിയോ സന്ദേശത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ കൊവിഡ് സ്ഥരീകരിച്ചയാളുടെ റൂട്ട് മാപ്പ് പോലും തമിഴ്നാട് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ല.
കേരള ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിക്കണമെന്നാണ് സയോന അഭ്യര്‍ത്ഥിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സയോനയെ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഐസൊലേഷന്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങളെന്ന് സയോന ചൂണ്ടികാട്ടുന്നു. ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ല.
തമിഴ്നാട്ടിലെ വിവിധ ആശുപത്രികളില്‍ സയോനയെ പോലെ നിരവധി മലയാളികളാണ് നിരീക്ഷണത്തിലുള്ളത്. പ്രാഥമിക രോഗലക്ഷണങ്ങള്‍ കാണുന്നവരെ വിശദമായി പരിശോധിക്കാന്‍ തമിഴ്നാട് ആരോഗ്യവകുപ്പ് തയാറാകുന്നില്ലെന്ന പരാതി വ്യാപകമാവുന്നുണ്ട്.
അതേസമയം, ഡൽഹിയിൽ നിന്ന് ട്രെയിനില്‍ ചെന്നൈയിലെത്തിയ യുപി സ്വദേശിക്ക് കൊവിഡ് സ്ഥരീകരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ സഞ്ചരിച്ച ട്രെയിന്‍ ഏതെന്ന് പോലും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. 189750 പേരെ സ്ക്രീന്‍ ചെയ്തതില്‍ 222 സാമ്പിളുകള്‍ മാത്രമാണ് ഇതിനോടകം പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
Post Your Comments