തിരുവനന്തപുരം: ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടമാരുടെ അഭാവം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചതായി ആക്ഷേപം. നിരവധി രോഗികളാണ് ചികിത്സ ലഭ്യമാകാതെ വലയുന്നത്. സ്പെയിനില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതും രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് സഞ്ചാരപാത കണ്ടെത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
അടിയന്തര ശസ്ത്രക്രിയകളൊഴികെ നടക്കാത്തതും ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പടെ നൂറിലധികം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതും ഇവിടേക്കെത്തുന്ന രോഗികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധിപ്പേരാണ് ദിനംപ്രതി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് എത്തുന്നത്. ഈ രോഗികളെല്ലാം ദുരിതത്തിലായി.
അതേസമയം കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍, നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ ഫലം പോസിറ്റീവ് അല്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പ്രാഥമിക പരിശോധനയില്‍, നിരീക്ഷണത്തിണത്തില്‍ കഴിയുന്ന ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ ഫലം പോസിറ്റീവ് അല്ലെന്നും വിശദമായ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആശുപത്രി വിശദീകരണം നല്‍കുന്നുണ്ട്.
Post Your Comments