കണ്ണൂര്‍: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചു. പാനൂര്‍ പാലത്തായിയില്‍ ആണ് സംഭവം. സംഭവത്തില്‍ അധ്യാപകനായ കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബിജെപിയുടെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ ഇയാള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ആരോപണവിധേയനായ അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റെ അറിയിച്ചു.
വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അവധി ദിനമായ ശനിയാഴ്ച സ്‌കൂളില്‍ എന്‍എസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചതും ശുചിമുറിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴി.
പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനി പറഞ്ഞതെന്നും പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയുടെ മാതൃസഹോദരി പറഞ്ഞു.
Post Your Comments