Latest NewsKeralaNews

ഗോമൂത്രത്തിന് ഒരു രോഗത്തേയും് പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ഒരു പഠനങ്ങളും കണ്ടെത്തിയിട്ടില്ല : ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം

തിരുവനന്തപുരം : കോവിഡ്-19 ന്റെ വ്യാപനത്തെ തുടര്‍ന്ന് അതിനെ പ്രതിരോധിയ്്കാന്‍ ഗോമൂത്രത്തിന് കഴിവുണ്ടെന്ന പ്രചാരത്തിന് കഴമ്പില്ലെന്ന് ശാസ്ത്രജ്ഞര്‍. കൊറോണ അഥവാ കോവിഡ് 19 നെ എന്നല്ല, ഗോമൂത്രത്തിന് ഒരു രോഗത്തേയും് പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ഒരു പഠനങ്ങളും കണ്ടെത്തിയിട്ടില്ല. ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം. ദയവായി അത് കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്.

ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ളയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പശുവിന്റെ ആഹാര ദഹന പ്രക്രിയയ്ക്ക് ശേഷം ‘കിഡ്നി’ (വൃക്ക) യുടെ അരിക്കല്‍ നടന്നു കഴിഞ്ഞു വരുന്ന ദ്രാവക രൂപത്തിലുള്ള ‘വേസ്റ്റ് (waste)’ ആണ് ഗോ മൂത്രം. ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് എന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഗോമൂത്രത്തിന് COVID19 പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടെന്ന് ഒരു പഠനങ്ങളും കണ്ടെത്തിയിട്ടില്ല.
ദയവായി അത് കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്. ഇന്ന് കല്‍ക്കട്ടയില്‍ ഗോമൂത്രം കുടിച്ച് ഒരാള്‍ അസുഖ ബാധിതന്‍ ആയിട്ടുണ്ട്.

മൂത്രം, ‘മൂത്രം’ ആണ് അത് മനുഷ്യന്റെ ആയാലും, ആനയുടെയോ, കഴുതയുടെയോ, പോത്തിന്റെയോ, പുലിയുടെയോ, പശുവിന്റെയോ ആയാലും.

പശുവിന്റെ ആഹാര ദഹന പ്രക്രിയയ്ക്ക് ശേഷം ‘കിഡ്ണി’ (വൃക്ക) യുടെ അരിക്കല്‍ നടന്നു കഴിഞ്ഞു വരുന്ന ദ്രാവക രൂപത്തിലുള്ള ‘വേസ്റ്റ് (waste)’ ആണ് ഗോ മൂത്രം.

ഗോ മൂത്രം വഴി പല മാരക രോഗങ്ങളും പകരാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത് .

ഓസ്ട്രെലിയയിലെ സിഡ്ണി യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ (associate professor in veterinary biostatistics and epidemiology) ആയ Dr. Navneet Dhand, പറയുന്നത് ‘three diseases prevalent in India that could potentially bet ransmitted to people in the raw urine of infected cows: leptospirosis, which can cause meningitis and liver failure; arthritis-causing brucellosis; and Q-fever, which can cause pneumonia and chronic inflammation of the heart.’ (reference: Bloomberg news 2016-07-17).

അല്ലെങ്കില്‍ തന്നെ ഒരു ജീവിയുടെ വൃക്ക അരിച്ചു തിരസ്‌കരിച്ച മാലിന്യങ്ങള്‍ വേറൊരു ജീവിക്ക് കുടിക്കാന്‍ കൊടുക്കുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലല്ലോ.

അത് കൊണ്ട് ദയവായി ഗോമൂത്രം കയ്യില്‍ പുരട്ടുകയോ, കുടിക്കുകയോ ചെയ്യരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button