KeralaLatest NewsNews

കോവിഡ് മാറാന്‍ ഊതിയ വെള്ളം ; വ്യജചികിത്സ നല്‍കിയ സ്ത്രീ അറസ്റ്റില്‍

കൊച്ചി: കൊവിഡ് രോഗത്തിന് ഊതിയ വെള്ളം നല്‍കി വ്യജ ചികിത്സ നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. ചേരാനല്ലൂര്‍ സംസം മന്‍സിലില്‍ ഹാജിറയെയാണ് രോഗിയാണെന്ന വ്യാജേന എത്തിയ ആള്‍ക്ക് മന്ത്രിച്ച് ഊതിയ വെള്ളം നല്‍കിയതിന് പൊലീസ് പിടികൂടിയത്. ആലുവ സ്വദേശിയായ കെ എച്ച് നാദിര്‍ഷയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. നിരവധി ആളുകള്‍ ഇവരുടെ വീട്ടില്‍ ചികിത്സക്കെത്തിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെട്ട് സ്ഥിരമായി ഹാജിറ വ്യാജ ചികിത്സ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷ സുഹൃത്തിന് കൊറോണയാണെന്നും ചികില്‍സ വേണമെന്നും ഹാജിറയുടെ വീട്ടിലെത്തിത്. സുഹൃത്തും കൂടി രോഗിയായി അഭിനയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുന്ന വിഡിയോ അടക്കമുള്ള തെളിവുകളുമായി ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയിന്മേല്‍ ഹാജിറയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ചികിത്സ സംബന്ധിച്ച തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button