ന്യൂഡല്‍ഹി : കോവിഡ് 19 ബാധിച്ച് ആഗോളത്തില്‍ മരിച്ചവരുടെ എണ്ണം 9000 കടന്നു. ഇതുവരെ 9277 പേരാണ് രോഗബാധമൂലം മരിച്ചത്. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 255 പേരും ഇറാനിലാണ് മരിച്ചത്. യുഎഇ 12, ഇറ്റലി 5, കുവൈത്ത് 1, ശ്രീലങ്ക 1, റുവാണ്ട 1, ഹോങ്കോങ് 1 എന്നിങ്ങനെയാണ് മറ്റുള്ള കണക്കുകള്‍.
അതേസമയം ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ച് പഞ്ചാബ് സ്വദേശിയായ 70കാരന്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം നാലായി. ഇദ്ദേഹം ജര്‍മനിയില്‍നിന്ന് ഇറ്റലി വഴി ഡല്‍ഹിയില്‍ എത്തിയ ആളാണ്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 169 ആയി. നേരത്തേ മരിച്ച മൂന്നുപേര്‍ ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു.
Post Your Comments