Latest NewsBikes & ScootersNewsAutomobile

കാത്തിരിപ്പുകൾക്ക് ഒടുവിൽ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലേക്ക്

കാത്തിരിപ്പുകൾക്ക് ഒടുവിൽ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആണ് ബുള്ളറ്റ് 350യുടെ നിലവിലെ എഞ്ചിനിൽ കാർബുറേറ്ററിന് പകരം ഇലക്ട്രോണിക് ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കർശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റിൽ കാറ്റലിക് കൺവർട്ടറും നൽകിയിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിനിൽ 0.71 bhp യുടെ കുറവുണ്ടാകുമ്പോൾ ടോർഖ് ഔട്ട്പുട്ട് അതേപടി നിലനിർത്തും. ബുള്ളറ്റ് 350 ബിഎസ്6 പുതിയ കളർ ഓപ്ഷനുകളിൽ റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.BULLET 350 ES

Also read : കോവിഡിന് കര്‍ശന നിയന്ത്രണം : ഇന്ത്യയില്‍ ചാപ്പ കുത്തല്‍ വ്യാപിപ്പിയ്ക്കുന്നു… മഹാരാഷ്ട്രയുടെ പാത പിന്തുടരാനുള്ള തീരുമാനവുമായി മറ്റൊരു സംസ്ഥാനവും

വിൽപനയ്ക്കുമെത്തും മുൻപ് തന്നെ വാഹനത്തിന്‍റെ ബുക്കിങ് പല റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളും നേരത്തെ ആരംഭിച്ചുവെന്നാണ് വിവരം. 10,000 രൂപ ഈടാക്കിയാണ് പല ഡീലർഷിപ്പുകളിലും ബുക്കിങ് സ്വീകരിക്കുന്നത്. ബുള്ളറ്റ് 350-യുടെ കിക്ക്‌ സ്റ്റാർട്ട് വേർഷന് ഇപ്പോൾ 1.14 ലക്ഷവും, ഇലക്ട്രിക്ക് സ്റ്റാർട്ട് വേർഷന് 1.30 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ബിഎസ്6 പരിഷ്‌കാരങ്ങള്‍ക്കും ഫ്യുവൽ ഇഞ്ചക്ഷന്റെ കൂട്ടിച്ചേർക്കലിനും ശേഷം ഏകദേശം 10,000 മുതൽ 12,000 രൂപ വരെ വില വർധനവിന് സാധ്യതയുണ്ട്. 350X മോഡലിന്റെ ബിഎസ്6 പതിപ്പ് ഉടൻ വിപണിയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button