ന്യൂഡല്‍ഹി: കോവിഡ്-19 ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്‌ക്കാനും മുഴുവന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടയ്‌ക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതനുസരിച്ച് പരീക്ഷകള്‍ നിര്‍ത്തിവയ്‌ക്കാന്‍ സി.ബി.എസ്.ഇ. തീരുമാനിച്ചു. ഈ മാസം 31 വരെ ഇന്ത്യയിലും വിദേശത്തും നടക്കുന്ന സി.ബി.എസ്.ഇ. ക്ലാസ് 10, 12 പരീക്ഷകളെല്ലാം മാറ്റി. കേരളത്തിലെ സി.ബി.എസ്.ഇ. പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
മതപരമായ ചടങ്ങുകളിലും പ്രാർഥനകളിലും ആൾക്കൂട്ടമൊഴിവാക്കണമെന്ന് മുഖ്യമന്ത്രി
പരീക്ഷാ മൂല്യനിര്‍ണയങ്ങളും മാറ്റിവച്ചു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നു സംസ്‌ഥാന പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാര്‍ച്ച് 31 നു ശേഷം പുനഃക്രമീകരിക്കും.യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്.ജെ.ഇ.ഇയുടെയും മറ്റു മത്സരപ്പരീക്ഷകളുടെയും പുതിയ തീയതി സി.ബി.എസ്.ഇ. പരീക്ഷകള്‍ക്കനുസരിച്ചു പുനഃക്രമീകരിക്കുമെന്നു നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി അറിയിച്ചു.
Post Your Comments