KeralaLatest NewsNews

കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് പിണറായി വിജയൻ മനസിലാക്കണം; കേരളത്തിലെ ജനങ്ങളെയും വിദ്യാർത്ഥികളെയും സർക്കാർ വെല്ലുവിളിക്കരുത്; കേന്ദ്ര നിർദേശം പാലിച്ച് പരീക്ഷകൾ മാറ്റി വെക്കണമെന്ന് എബിവിപി

ഇത്തരം ധാർഷ്ട്യവുമായി മുന്നോട്ടു പോകുവാനാണ് സംസ്ഥാന സർക്കാരിൻ്റെ ഉദ്ദേശമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് എബിവിപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെയും വിദ്യാർത്ഥികളെയും സംസ്ഥാന സർക്കാർ വെല്ലുവിളിക്കരുതെന്നും കേന്ദ്ര നിർദേശം പാലിച്ച് സംസ്ഥാന സർക്കാർ പരീക്ഷകൾ മാറ്റി വെക്കണമെന്നും എബിവിപി. കോവിഡ്-19 രോഗം പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സർവ്വകലാശാലകളും സിബിഎസ്ഇ ഉൾപ്പെടെയും നടത്തുന്ന പരീക്ഷകൾ മാർച്ച് 31 വരെ മാറ്റിവെക്കുവാനുള്ള കേന്ദ്ര സർക്കാർ നിർദേശം ഗൗരവമേറിയതാണ്.

സംസ്ഥാന സർക്കാർ ഈ നിർദ്ദേശങ്ങൾ ഗൗരവതരമായി കാണണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി ആവശ്യപ്പെട്ടു. കോവിഡ്-19 ഭീഷണിയിൽ രാജ്യത്തെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ തീരുമാനമെടുക്കുമ്പോൾ അത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.

കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. സംസ്ഥാന സർക്കാർ തികഞ്ഞ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളുമായിട്ടാണ് മുന്നോട്ടു പോവുന്നത്. വിദ്യാർത്ഥികളുടെ ജീവനും സുരക്ഷ ഉറപ്പാക്കണം.

കോവിഡ് ഭീതിയുടെയും ജാഗ്രതയുടെയും നിഴലിൽ ഇത്തരം പരീക്ഷകളെ നേരിടേണ്ടി വരുന്ന വിദ്യാർത്ഥികളുടെ മാനസികാവസ്ഥ കൂടി സംസ്ഥാന സർക്കാർ മനസിലാക്കണം. ദിവസങ്ങളായി വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷകൾ താത്കാലികമായി മാറ്റണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലും, അവ പരിഗണിക്കാതെ നിരന്തരം പത്രസമ്മേളനം നടത്തി മുഖം മിനുക്കലാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്.

ALSO READ: ഗോമൂത്രം തന്റെ കാന്‍സര്‍ ഭേദപ്പെടുത്തിയെന്നും ഗോമൂത്ര ചികിത്സ വ്യാപിപ്പിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഇത്തരം ധാർഷ്ട്യവുമായി മുന്നോട്ടു പോകുവാനാണ് സംസ്ഥാന സർക്കാരിൻ്റെ ഉദ്ദേശമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് എബിവിപി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button