ലക്നൗ ; സംസ്ഥാനത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പുതിയ പരീക്ഷണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ദിവസ വേതനക്കാരെ സഹായിക്കാനാണ് യോഗി സര്‍ക്കാര്‍ സാമ്പത്തിക രംഗത്ത് പുതിയ പരിഷ്‌കാരം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച് ചേര്‍ത്ത മന്ത്രി സഭാ യോഗത്തിലായിരുന്നു തീരുമാനം.
മൂന്നംഗ കമ്മിറ്റിയാണ് ദിവസ വേതനക്കാരെ സഹായിക്കാനായി സര്‍ക്കാര്‍ നിയോഗിക്കുന്നത്. ഉത്തര്‍പ്രദേശ് ധനകാര്യമന്ത്രിയും , തൊഴില്‍മന്ത്രിയും, കൃഷിമന്ത്രിയുമാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. ധനകാര്യമന്ത്രിയാണ് കമ്മിറ്റിയ്ക്ക് നേതൃത്വം നല്‍കുന്നത്. മൂന്ന് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കമ്മിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് 19 വൈറസ് ബാധ ആളുകളെ എങ്ങിനെയല്ലാം ബാധിച്ചു എന്ന് കമ്മിറ്റി പരിശോധിക്കും. നിത്യവേദനക്കാരെയും പാവപ്പെട്ടവരെയും രോഗബാധ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ബാധിക്കില്ല. തത്സമയ ഗ്രോസ് സെറ്റില്‍മെന്റ് സംവിധാനം വഴി ഇവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്നും മന്ത്രി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
കോവിഡ് 19 രോഗബാധ തടയുന്നതിനായി ശക്തമായ നടപടികളാണ് യോഗി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രോഗബാധയ്ക്കെതിരായ മുന്‍കരുതല്‍ നടപടി എന്നോണം സംസ്ഥാനത്തെ മുഴുവന്‍ പ്രതിഷേധ പ്രകടങ്ങളും, പ്രദര്‍ശന മേളകളും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രില്‍ രണ്ട് വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments