മോസ്കോ: നാടിനെ നടുക്കി റഷ്യയിലെ മൊസായ്സ്കിൽ അരങ്ങേറിയത് ക്രൂര കൊലപാതകം. ഒരുവയസുള്ള പിഞ്ചു കുഞ്ഞ് അമ്മയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് രണ്ടു ദിവസമാണ്. ഭക്ഷണമില്ലാതെ അവശനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
കുഞ്ഞിന്റെ അമ്മ ഏകതെറിന (27) ആണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസമായി വിളിച്ചിട്ടും സന്ദേശം അയച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് ഇവരുടെ ഒരു ബന്ധു യുവതിയെ അന്വേഷിച്ചെത്തി. ഫ്ലാറ്റിന്റെ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കടന്നപ്പോൾ ദേഹം മുഴുവൻ പരിക്കേറ്റ് മരിച്ച നിലയിലായിരുന്ന ഏകതെറിന. ഇവരെ കെട്ടിപ്പിടിച്ചു കൊണ്ട് കുഞ്ഞും അടുത്തു തന്നെ കിടക്കുന്നുണ്ടായിരുന്നു. ബന്ധു വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ALSO READ: ഈ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഒരു വയസുകാരിയായ കുട്ടി ഇപ്പോൾ ബന്ധുക്കളുടെ പരിചരണത്തിലാണ്. ഏകതെറിന കാമുകനായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments