Latest NewsIndiaNews

കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. കോവിഡ് വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലമാണ് ദക്ഷിണ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയത്.

തിരുവനന്തപുരം ചെന്നൈ സെൻട്രൽ എക്സ്പ്രസ് (22208), ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എസി എക്സ്പ്രസ് (22207), വേളാങ്കണ്ണി, എറണാകുളം സ്പെഷ്യൽ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൊവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ റെയിൽവേയും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

25603 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 57 പേരെയാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7861 പേരെ ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: യെസ് ബാങ്കിന് ഏർപ്പെടുത്തിയ മോറട്ടോറിയത്തിൽ നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ

2550 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. അതില്‍ 2140 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സുപ്രിംകോടതിയും ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയത് ഊര്‍ജം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button