
മുംബൈ: ആര്‍ബിഐ യെസ് ബാങ്കിന് ഏർപ്പെടുത്തിയ മോറട്ടോറിയം പിൻവലിച്ചു. ഇന്ന് വൈകുന്നേരം (മാര്‍ച്ച് 18) ആറു മണിയോടെയാണ് മോറട്ടോറിയം പിൻവലിച്ചത്. മോറട്ടോറിയത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ മാറുന്നതോടെ യെസ് ബാങ്ക് സേവനങ്ങൾ പഴയ നിലയിലാകും. സമ്പൂര്‍ണ ബാങ്കിങ് സേവനങ്ങൾ പുനരാരംഭിച്ചതോടെയാണിത്.
സാമ്പത്തിക വര്‍ഷം അവസാനിക്കാൻ ഇരിക്കെ യെസ്ബാങ്ക് എടിഎമ്മുകളിൽ നിന്ന് പിൻവലിയ്ക്കാനാകുന്ന പരമാവധി തുക 50,000 രൂപയായി കുറച്ചത് നിരവധി ഇടപാടുകാരെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. എന്നാൽ മോറട്ടോറിയം പിൻവലിച്ചതോടെ ഈ പരിധിയും ഇനി ഉണ്ടാവില്ല.
അടുത്തയാഴ്ച്ചയോടെ എസ്ബിഐ മുൻ സിഎഫ്ഒ പ്രശാന്ത് കുമാറിൻറെ നേതൃത്വത്തിലുള്ള പുതിയ യെസ്ബാങ്ക് ബോര്‍ഡ് ചുമതലയേൽക്കും. കഴിഞ്ഞ ദിവസം ആര്‍ബിഐയുടെ യെസ് ബാങ്ക് പുനരുദ്ധരണ പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നൽകിയിരുന്നു. ഇതു ബാങ്കിൻറെ മൂലധന അടിത്തറ ശക്തമാക്കിയേക്കും.
Post Your Comments