KeralaLatest NewsNews

സംസ്ഥാനത്ത് താപനില ഉയരും; ഉഷ്ണതരംഗത്തിനും സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ ചൂട് ഉയരുമെന്നും കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ സെല്‍ഷ്യസ് താപനില ഉയരാനാണ്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, തുശുര്‍, മലപ്പുറം ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന് രണ്ട് മുതല്‍ മൂന്നു ഡിഗ്രിവരെ താപനില ഉയരാം.

Read also: കൊറോണ വൈറസ് ഭീതി; കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി ബാങ്ക് ഉദ്യോഗസ്ഥ

കോഴിക്കോട് അന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 4. 5 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പകൽ സമയങ്ങളിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും നിർദേശം നൽകി. പകല്‍ പതിനൊന്ന് മണി മുതല്‍ വൈകിട്ട് നാല് മണി വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യതാപം ഏൽക്കാനുള്ള സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button