തൃശൂര്‍ : കൊറോണ ചികിത്സിയ്ക്കാന്‍ തയ്യാര്‍. തന്റെ മുന്നില്‍ കോവിഡ്-19 മുട്ടുമടക്കുമെന്ന് മോഹനന് വൈദ്യര് . ‘കൊറോണ’ അടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനന് വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു തടഞ്ഞു. ചികിത്സിക്കാനെത്തിയതല്ല, ആയുര്‍വേദ ഡോക്ടര്‍മാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നല്കാന് എത്തിയതാണെന്നു മോഹനന് വൈദ്യരുടെ വാദം.
read also : അശാസ്ത്രീയ ചികിത്സ, ഒന്നരവയസ്സുകാരി മരിച്ചു; മോഹനന് വൈദ്യര് അറസ്റ്റില്‍
ഇയാള്‍ നേരിട്ടു ചികിത്സ നടത്തിയിട്ടില്ലെന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പു സംഘവും എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ചോദ്യംചെയ്തു
Post Your Comments