കൊല്‍ക്കത്ത: വി.ഐ.പി ആണെന്നത് കൊറോണ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന് ഒരു കരണമല്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറിയുടെ 18കാരനായ മകന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്. നിരുത്തരവാദപരായ സമീപനമാണ് ഇവരില്‍ നിന്നുണ്ടായതെന്ന് അവർ പറയുകയുണ്ടായി. ഞായറാഴ്ചയാണ് ഐ.എ.എസ് ഓഫീസറുടെ മകൻ ബ്രിട്ടനിൽ നിന്ന് മടങ്ങിവന്നത്. കൊറോണ സ്ഥിരീകരിക്കുന്നതിന് മുന്‍പ് വീട്ടുകാരുള്‍പ്പെടെ നിരവധി പേരുമായി ബന്ധപ്പെട്ടിരുന്നു, യുവാവിന്റെ അമ്മയായ ഐ.എ.എസ് ഓഫീസര്‍ ബംഗാള്‍ സെക്രട്ടേറിയറ്റില്‍ ജോലിക്കും എത്തിയിരുന്നു.
നിങ്ങള്‍ വി.ഐ.പി ആണെന്നത് കൊറോണ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന് ഒരുകാരണമല്ല. വിദേശത്ത് നിന്ന് വരുന്നവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രോഗത്തെയല്ല. വിദേശത്ത് നിന്ന് വന്ന ശേഷം പരിശോധനകള്‍ ഒന്നും നടത്താതെ ഷോപ്പിംഗ് മാളുകളില്‍ പോകാനാകില്ലെന്നും മമത ബാനർജി വ്യക്തമാക്കി.
Post Your Comments