പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് മാറ്റിവെച്ചു. കൊവിഡ് 19 വൈറസിനെ തുടർന്ന് മെയ് 24 മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ നാലുവരെയാകും പുതിയ മത്സര തിയതി. കൊവിഡ‍് 19 ആശങ്കയെത്തുടര്‍ന്ന് മാറ്റിവെക്കുന്ന ആദ്യ ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റാണിത്.
⚠️The Roland-Garros tournament will be played from 20th September to 4th October 2020.#RolandGarros pic.twitter.com/eZhnSfAiQA
— Roland-Garros (@rolandgarros) March 17, 2020
അതോടൊപ്പം തന്നെ സെപ്റ്റംബറിലേക്ക് മാറ്റിയതോടെ ചരിത്രത്തിലാദ്യമായി സീസണിലെ അവസാന ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായും ഫ്രഞ്ച് ഓപ്പൺ മാറി,എന്നാൽ സെപ്റ്റംബര്‍ 25-27 തീയതികളില്‍ ലേവര്‍ കപ്പ് നടക്കുന്നത് ഫ്രഞ്ച് ഓപ്പണെ ബാധിക്കുമോയെന്ന ആശങ്കയും നില നിൽക്കുന്നു. ഫ്രഞ്ച് ഓപ്പണായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ മാറ്റി വാങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നു അധികൃതർ അറിയിച്ചു. കൊവിഡ് 19യെ തുടർന്ന് നേരത്തെ എടിപി ടൂര്‍സ് മത്സരങ്ങള്‍ ആറാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.
Post Your Comments