
താനെ: കൊറോണയെ തുരത്തുന്ന കിടക്കകള്‍ എന്ന വ്യാജ പരസ്യം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വ്യാപാരിയെ അറസ്റ്റ് ചെയ്തു. താനെയിലെ ഭീവണ്ടിയിലുള്ള ഫര്‍ണിച്ചര്‍ കട ഉടമയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ കടയിലെ കിടക്കകള്‍ ഉപയോഗിച്ചാല്‍ കൊറോണവൈറസ് വരില്ലെന്നും വൈറസിനെ ചെറുക്കാന്‍ തന്റെ കിടക്കകള്‍ക്ക് കഴിയുമെന്ന് ഇയാള്‍ പരസ്യം നല്‍കിയിരുന്നു.
തെറ്റായ പരസ്യം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇയാളുടെ പേര് വിവരം വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. മാര്‍ച്ച് 13ന് ഗുജറാത്തി പത്രത്തിലാണ് ഇയാള്‍ പരസ്യം പ്രയിദ്ധീകരിച്ചത്. ഖര്‍ഭവ് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യാതൊരു വിധ അടിസ്ഥാനവുമില്ലാതെയാണ് ഇത്തരമൊരു പരസ്യം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments