Latest NewsUAENewsGulf

കോവിഡ് 19 : നി​യ​ന്ത്ര​ണ​ങ്ങ​ൾ ശക്തമാക്കി ഗൾഫ് രാജ്യം, വിസകൾ അനുവദിക്കുന്നത് നിർത്തിവച്ചു

ദുബായ് : കോവിഡ് 19 വൈറസ് കൂടുതലായി വ്യാപിക്കാൻ തുടങ്ങിയതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ എല്ലാ വീ​സ​ക​ളും പുതിയതായി  അ​നു​വ​ദി​ക്കു​ന്ന​തു നിർത്തിവെച്ചു. പ്ര​വേ​ശ​നം പ​ഴ​യ വീ​സ​ക്കാ​ർ​ക്ക് മാ​ത്ര​മാ​ക്കി​ ചു​രു​ക്കി​യെന്നു ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ണ്‍​ഷി​പ്പ് അ​ധി​കൃ​ത​ർ അ​റി​യിച്ചു. നേ​ര​ത്തേ വീ​സ ല​ഭി​ച്ച​വ​ർ​ക്ക് യു​എ​ഇ​യി​ലേ​ക്കു വ​രാ​നാ​കു​മെ​ന്നു അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും തീ​രു​മാ​നം പി​ന്നീ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. കൊ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​യാ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​ഇ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശക്തമാക്കിയത്.

Also read : കൊറോണ ഭീതി; ഖത്തറില്‍ നിന്നും മകൻ വരുന്നതിന് മുൻപ് അച്ഛനും അമ്മയും നാടുവിട്ടു

യു​എ​ഇ​യി​ൽ ജോ​ലി​യു​ള്ള, അ​വ​ധി​ക്കു നാ​ട്ടി​ലേ​ക്കു പോ​യ പ്ര​വാ​സി​ക​ൾ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു വി​ല​ക്കു​ണ്ടാ​കി​ല്ല. പ​ക്ഷേ, ബി​സി​ന​സ്, തൊ​ഴി​ൽ വീ​സ​ക​ളി​ൽ പു​തി​യ​താ​യി വ​രു​ന്ന​വ​ർ​ക്കു പ്ര​വേ​ശ​നത്തിനു വി​ല​ക്ക് ഏർപ്പെടുത്തും. മാ​ർ​ച്ച് 17 വ​രെ സ​ന്ദ​ർ​ശ​ക വീ​സ ല​ഭ്യ​മാ​യ​വ​ർ​ക്കെ​ല്ലാം അ​ത് അ​സാ​ധു​വാകും. പു​റ​ത്തു​ള്ള​വ​ർ​ക്ക് ഇ​തി​ന​കം അ​നു​വ​ദി​ക്ക​പ്പെ​ട്ട എ​ല്ലാ വീ​സ​ക​ളും റ​ദ്ദാ​ക്കി. ന​യ​ത​ന്ത്ര പാ​സ്പോ​ർ​ട്ടു​ള്ള​വ​ർ​ക്ക് നി​ബ​ന്ധ​ന ബാ​ധ​ക​മ​ല്ല.  സ​ന്ദ​ർ​ശ​ക വീ​സ​യി​ലു​ള്ള​വ​രെ യു​എ​ഇ​യി​ലേ​ക്ക് എ​ത്തി​ക്ക​രു​തെന്നും, മു​ന്പ് അ​നു​വ​ദി​ച്ച വീ​സ​ക​ളു​മാ​യി എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വി​മാ​ന ക​ന്പ​നി​ക​ളോ​ടു ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ടെന്നും ചി​കി​ത്സ പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര വീ​സ​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ നി​യ​മം നി​ല​വി​ൽ വ​ന്ന​തോ​ടെ യു​എ​ഇ​യി​ലേ​ക്ക് പോ​കാ​ൻ കേ​ര​ള​ത്തി​ല​ട​ക്ക​മു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രെ തി​രി​ച്ച​യ​ച്ചുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button