റോം: ലോകം മുഴുവന്‍ ശക്തി പ്രാപിക്കുകയാണ് കോവിഡി 19 എന്ന മഹാമാരി. പൊട്ടിപുറപ്പെട്ടത് ചൈനയില്‍ നിന്നാണെങ്കിലും ഇപ്പോള്‍ ഏറെ ദുരിതമനുഭവിക്കുന്നത് ഇറ്റലിയാണ്. ഒരു ദിവസം കൊണ്ട് ഇറ്റലിയില്‍ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയില്‍ ആകെ മരണസംഖ്യ 2500 കടന്നു. ലോകത്താകട്ടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയിരിക്കുകയാണ്. ആശ്വാസം തരുന്ന ഏക കാര്യം 81,728 പേര് രോഗത്തില്‍ നിന്നും മുക്തരായതായി എന്നതാണ്. അതേ സമയം രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി 1,98,178 പേര്‍ ചികിത്സയിലുണ്ട്.
ഒറ്റദിവസം കൊണ്ട് ഇറ്റലിയില്‍ 3526 പുതിയ രോഗികളാണ് ഉണ്ടായിരിക്കുന്നത്. സ്‌പെയിനില്‍ 1467, യുഎസില്‍ 1033. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍ എന്നിവിടങ്ങളിലും 1000 കടന്നു.സ്‌പെയിനില്‍ 11,409 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ 148 പേര്‍ മരികകുകയും 6600 പേര്‍ രോഗബാധിതരുമാണ്. യുഎസില്‍ മരണം 80 ആയി 4300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലേഷ്യയില്‍ ആദ്യമായി 2 മരണം സ്ഥിരൂകരിച്ചിട്ടുണ്ട് രോഗബാധിതര്‍ 673. ഫിലിപ്പീന്‍സില്‍ 2 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു ഇതോടെ മൊത്തം മരണം 14 ആയി രോഗബാധിതര്‍ 187. തായ്ലന്‍ഡില്‍ 177 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തൊനീഷ്യയില്‍ രണ്ടു ദിവസത്തിനിടെ 38 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു ഇതോടെ മൊത്തം 172 രോഗബാധിതര്‍ കൂടാതെ 5 മരണം.
സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാര്‍ക്ക് ആശ്വാസം നല്‍കാന്‍ അമേരിക്കയും ബ്രിട്ടനും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെ ഇറക്കി. അടിയന്തിര സാഹചര്യം നേരിടാന്‍ അന്‍പതു ലക്ഷം മാസ്‌കുകള്‍ തയാറാക്കാന്‍ പ്രതിരോധ വകുപ്പ് യുഎസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
Post Your Comments