KeralaLatest NewsNews

കോവിഡ് ലക്ഷണം ; ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: കോവിഡ് ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിതാഡോക്ടര്‍ നിരീക്ഷണത്തില്‍. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇന്നലെ പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ലെങ്കിലും ആശുപത്രിയില്‍ അറുപത്തിയഞ്ചു പേര്‍ കൂടി നിരീക്ഷണത്തിലായി.

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാം പരിശോധനാ ഫലവും നെഗറ്റീവായത് ആശ്വാസം നല്‍കുന്ന കാര്യമാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ റൂട്ട്മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും. ലോകത്താകമാനം വലിയതോതിലാണ് കോവിഡ് പടരുന്നതെങ്കിലും പലരും രോഗത്തില്‍ നിന്നും മുക്തി നേടുന്നത് ആശ്വസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button