കോവിഡ് 19, പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലേ വ്യാപകമായി പരക്കാനിടയുള്ളൂവെന്ന പ്രവചനവുമായി ശാസ്ത്രജ്ഞര്‍. യു.എസിലെ മെറിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോജി (ഐ.എച്ച്.വി.), ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക് എന്നിവയിലെ ശാസ്ത്രജ്ഞരാണ് പ്രവചനവുമായി രംഗത്തെത്തിയത്. കോ വിഡ്-19 രോഗം ലോകമെമ്ബാടും വ്യാപിക്കാന്‍ സാധ്യതയുള്ള മഹാമാരിയാണ്,എന്നാൽ ഭൂമധ്യരേഖയ്ക്കു മുകളില്‍ 30മുതല്‍ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശപ്രദേശങ്ങളില്‍, അന്തരീക്ഷോഷ്മാവ് അഞ്ചുമുതല്‍ 11വരെ ഡിഗ്രിയും ഈര്‍പ്പം 47മുതല്‍ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളിലാവും കോവിഡ് വ്യാപകമാവുകയെന്നാണ് ഇവർ അവകാശപ്പെടുന്നത്.
കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാന്‍ മുതല്‍, രോഗം പടര്‍ന്നുപിടിച്ച ഇറ്റലി, സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറാന്‍, യു.എസിലെ സിയാറ്റ, വടക്കന്‍ കാലിഫോര്‍ണിയ എന്നിവയെല്ലാം തന്നെ ഒരേ അക്ഷാംശരേഖയില്‍ കിടക്കുന്ന, സമാനാ കാലാവസ്ഥയുള്ള പ്രദേശങ്ങളാണ്.ഞങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താപനില കൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരാന്‍ രോഗാണുക്കള്‍ക്കു പ്രയാസമുണ്ട്. ശരാശരി താപനില 54 ഡിഗ്രി ഫാരന്‍ ഹീറ്റിലും (12 ഡിഗ്രി സെല്‍ഷ്യസ്) കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗാണു വ്യാപനസാധ്യത കുറവാണെന്നാണു മനസ്സിലാക്കേണ്ടതെന്നും സ്ഥാപിക്കാന്‍ കൂടുതല്‍ തെളിവുകളാവശ്യമുള്ള സിദ്ധാന്തം മാത്രമാണിതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഐ.എച്ച്.വി.യിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് സജാദദി പറയുന്നു.
Also read : കോവിഡ്-19ന് എതിരെ കൃത്യമായ നടപടിയില്ലെങ്കില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് റിപ്പോര്‍ട്ട്
ഈര്‍പ്പം 20മുതല്‍ 80വരെ ശതമാനവും താപനില 39 ഫാരന്‍ഹീറ്റിലും (നാലു ഡിഗ്രി) കൂടുതലുമുള്ള അന്തരീക്ഷത്തിലാണ് നോവല്‍ കോറോണ വൈറസ് പെരുകുന്നതെന്നാണ് പരീക്ഷണശാലയില്‍ മുമ്ബുനടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമായെന്ന വിവരവും ഗവേഷകര്‍ പരിഗണിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ കാലാവസ്ഥാ വിവരങ്ങളുപയോഗിച്ചുള്ള സംഘത്തിന്റെ നിഗമന പ്രകാരം വേനലടുക്കുംതോറും രോഗം കൂടുതല്‍ വടക്കന്‍ പ്രദേശങ്ങളിലേക്കു നീങ്ങാനാണു സാധ്യത. സമീപഭാവിയില്‍ രോഗവ്യാപനത്തിനു കാര്യമായ സാധ്യതയുള്ള പ്രദേശങ്ങളെ കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാന്‍ കഴിയുെമന്നതാണ് ഈ ഗവേഷണത്തിന്റെ ഫലമെന്ന് ഐ.എച്ച്.വി.യുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. റോബര്‍ട്ട സി. ഗാലോ വ്യക്തമാക്കി.
ഡോ. മുഹമ്മദ് സാജിദിയെ കൂടാതെ ഇറാനിലെതന്നെ ഷിറാസ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ്, ടെഹ്‌റാനിലെ ഷഹീദ് ബെഹഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയിലെ ഗവേഷകരും പഠനത്തില്‍ പങ്ക് ചേർന്നു. ഇറാനും അമേരിക്കയും പുലര്‍ത്തുന്ന രാഷ്ട്രീയവൈരം ഗവേഷണത്തെ ബാധിച്ചില്ല.
Post Your Comments