Latest NewsNewsInternational

കോവിഡ്-19ന് എതിരെ കൃത്യമായ നടപടിയില്ലെങ്കില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: കോവിഡ്-19ന് എതിരെ കൃത്യമായ നടപടിയില്ലെങ്കില്‍ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലാണ് കൊറോണ വൈറസിനെ തുടര്‍ന്ന് 22 ലക്ഷം മരിയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രഫസര്‍ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Read Also : കോവിഡിനു മുന്നില്‍ നാം ചെറുതാണ്… സമ്പത്തൊന്നുമല്ല എല്ലാം നിര്‍ണയിക്കുന്നത്,, ഇപ്പോള്‍ മനുഷ്യരായ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തേണ്ട സമയമാണ്

പ്രധാനമായും ഇറ്റലിയില്‍നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇപ്പോള്‍ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അമേരിക്കയില്‍ 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ചു ലക്ഷവും മരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആളുകളുടെ ഒത്തുചേരല്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്.

ബ്രിട്ടനില്‍ ഇതിനകം 55,000 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സിന്റെ വിലയിരുത്തല്‍. ഇതില്‍ 20,000 പേര്‍ വരെ മരണമടഞ്ഞേക്കാമെന്നും വാലന്‍സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button