റിയാദ്•ആരോഗ്യ, ഭക്ഷ്യ സേവനങ്ങൾ ഒഴികെയുള്ള സ്വകാര്യ മേഖലകളിലെ ജോലികൾ 15 ദിവസത്തേക്ക് സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്വകാര്യമേഖല സ്ഥപനങ്ങളുടെ പ്രധാന ഓഫീസുകളിലേക്ക് ജീവനക്കാര്‍ വരുന്നത് “15” ദിവസത്തേക്ക് താൽക്കാലികമായി നിർത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി അറേബ്യയിൽ ഇതുവരെ 171 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, രോഗ വ്യാപനം തടയുന്ന നടപടികളുടെ ഭാഗമായി ദിവസേനയുള്ള പ്രാർത്ഥന ഒഴിവാക്കി പള്ളികൾ അടയ്ക്കുകയും അടുത്തയാഴ്ച അസാധാരണമായ വെർച്വൽ ജി 20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments