Latest NewsNewsInternational

റൂട്ട് മാപ്പ് പണി തരും ; ഭാര്യയെ പറ്റിച്ച് കാമുകിക്കൊപ്പം ഉല്ലസിക്കാന്‍ പോയ യുവാവിന് കൊറോണ ; പോയ സ്ഥലങ്ങളെല്ലാം ഒന്നുവിടാതെ റൂട്ട് മാപ്പില്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമാണ് റൂട്ട് മാപ്പ് പുറത്തിറക്കുന്നത്. എന്നാല്‍ രഹസ്യ ബന്ധം സൂക്ഷിക്കുന്നവര്‍ക്ക് പണികിട്ടും എന്നതിന് തെളിവായി ഒരു യുകെ ബിസിനസുകാരന്‍. ഭാര്യയെ പറ്റിച്ച് കാമുകിക്കൊപ്പം കറങ്ങാന്‍ പോയ യുവാവിന് കൊറോണ പിടിപെട്ടപ്പോള്‍ കാമുകിക്കൊപ്പം എവിടെയെല്ലാം പോയി എന്നതെല്ലാം പറയേണ്ടി വന്നു.ഇതോടെ എല്ലാ കാര്യങ്ങളും ഭാര്യയും അറിഞ്ഞു.

സംഭവം ഇങ്ങനെയാണ്, യുകെ പൗരനായ ബിസിനസ്സുകാരന്‍ അവിടെ തന്നെയുള്ള സ്ഥലങ്ങളില്‍ ബിസിനസ് ടൂര്‍ പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഇറ്റലിയിലെ കാമുകിക്കൊപ്പം അടിച്ചു പൊളിക്കാന്‍. അദ്ദേഹത്തിന്റെ കഷ്ടകാലത്തിന് ഇറ്റലിയില്‍ കൊറോണ പിടിമുറുക്കിയ സമയമായിരുന്നു അപ്പോള്‍. കുറച്ചു ദിവസം കാമുകിക്കൊപ്പം ബീച്ചിലും മാളിലുമൊക്കെയായി കറങ്ങി നടന്നു. ഇതിനിടെ കഷ്ടകാലത്തിന് രോഗം ബിസിനസുകാരനേയും പിടികൂടി. വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് കാരണം നിശ്ചയിച്ച സമയത്ത് അവിടെ നിന്ന് പോരാനും കഴിഞ്ഞില്ല. ഒടുവില്‍ രോഗബാധിതനായിത്തന്നെ കിട്ടിയ ഫ്‌ളൈറ്റില്‍ നാട്ടിലെത്തി ഒപ്പം ക്വാറന്റൈനിലുമായി.

ഇതോടെയാണ് അധികൃതര്‍ ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് തയ്യാറാക്കി പുറത്തുവിട്ടു. ഇതോടെ ബിസിനസ് ടൂര്‍ എന്ന് പറഞ്ഞ് ഇറ്റലിയില്‍ പോയ വിവരം ഭാര്യ അറിഞ്ഞു. മാത്രവുമല്ല അവിടെ ആര്‍ക്കൊപ്പം കഴിഞ്ഞു, എവിടെയൊക്കെ പോയി തുടങ്ങിയ വിവരങ്ങളും അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ ആരോഗ്യവകുപ്പ് അധികൃതരോട് പറയേണ്ടി വന്നു. കൃത്യമായി വിശ്രമം സ്വീകരിക്കുകയും ആശുപത്രിയില്‍ കഴിയുകയും ചെയ്തതോടെ കൊറോണ വൈറസില്‍നിന്ന് മുക്തനായെങ്കിലും ദാമ്പത്യബന്ധത്തിന്റെ കാര്യത്തില്‍ വലിയ പരുങ്ങലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button