KeralaLatest NewsNews

ചെന്നെയില്‍ നിന്നും കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി; കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണം

ചെന്നൈ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചെന്നെയില്‍ നിന്നും കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ റദ്ദാക്കി. കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയന്ത്രണമുണ്ട്. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207), തിരുവനപുരം ചെന്നൈ സെന്‍ട്രല്‍ എകസ്പ്രസ് (22208),വേളാങ്കണി എറണാകുളം സ്‌പെഷ്യല്‍ ട്രെയിനുകൾ (06015, 06016) എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് 85 തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് തീവണ്ടികൾ കൂടി റദ്ദാക്കിയത്.

Read also: നരേന്ദ്ര മോദി അധികാരത്തിലിരിക്കുമ്പോള്‍ അനുകൂല നിലപാട് ഉണ്ടാകില്ല; കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയും പാകിസ്ഥാന്റെ ഭാഗം ന്യായീകരിച്ചും അഫ്രീദി

നീലഗിരി, ചേരമ്പാടി അതിര്‍ത്തി ചെക്‌പോസ്റ്റ് കടന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ തമിഴ്‌നാട്ടിലേക്ക് വരേണ്ടെന്നാണ് നീലഗിരി ആര്‍ഡിഒ വ്യക്തമാക്കിയത്. അതേസമയം മലയാളികള്‍ തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് തമിഴ്‌നാട സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button