NattuvarthaLatest NewsKeralaNews

വാഹനാപകടത്തിൽ രണ്ടു വയസുകാരന് ദാരുണമരണം

ചിറയിൻകീഴ് : വാഹനാപകടത്തിൽ രണ്ടു വയസുകാരന് ദാരുണമരണം. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പറകോണം ചാരുവിള വീട്ടിൽ മനു- അനു ദമ്പതികളുടെ മകൻ ആദിയാണ് മരിച്ചത്. ചിറയിൻകീഴ് പെരുങ്ങുഴി മുസ്ലിം പള്ളിക്കും സഹകരണ ബാങ്കിനും സമീപത്തുവച്ച് രാത്രിയാണ് അപകടം സംഭവിച്ചത്.

Also read : യാത്ര ചെയ്യുന്ന പ്രവാസി മലയാളികളുടെ ശ്രദ്ധക്ക്

മൂന്നം​ഗ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. മുന്നിലിരുന്ന ആദി ഇടിയുടെ ആഘാതത്തിൽ റോഡിലേക്കും മാതാപിതാക്കൾ പാതയോരത്തേക്കും തെറിച്ചു വീണു. ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവർ അനുരാജിനെ പിന്നീട് അറസ്റ്റ് ചെയ്‌തു. മനപൂർവമായ നരഹത്യയ്ക്ക് കേസെടുത്ത ശേഷം ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button