ദില്ലി: ദില്ലിയില്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സഫ്ദര്‍ജംങ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയാണ് തന്‍വീര്‍ സിംഗ് എന്നയാള്‍ ആത്മഹത്യ ചെയ്തത്. ഓസ്ട്രേലിയില്‍ നിന്ന് വന്ന ഇയാളെ രാത്രി ഒന്‍പത് മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇയാള്‍ കൊവിഡ് രോഗ ബാധിതന് ആയിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Post Your Comments